NewsIndia

‘സ്ത്രീകളുടെ ബെസ്റ്റ് ഫിഗര്‍ 36, 24, 36’ : വിവാദപരാമർശങ്ങളുമായി സിബിഎസ്ഇ പാഠപുസ്‌തകം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പാഠപുസ്തകത്തില്‍ സ്ത്രീകളുടെ അഴകളവുകളെ കുറിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു. സ്ത്രീകള്‍ക്ക് 36-24-36 അഴകളവുകള്‍ ആണ് മികച്ചതെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. ഈ അളവുകള്‍ മാനദണ്ഡമാക്കിയാണ് ലോകസുന്ദരിയെയും വിശ്വസുന്ദരിയെയുമൊക്കെ തിരഞ്ഞെടുക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു.

ന്യൂ സരസ്വതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുളളത്. ഡോക്ടര്‍ വികെ ശര്‍മ്മയാണ് എഴുത്തുകാരന്‍. ശരീരഭംഗി യാദൃശ്ചികമായി ലഭിക്കില്ല. അതിന് ദിവസവും കൃത്യമായ വ്യായാമം ആവശ്യമാണ്. ഇതിനൊപ്പം വി ഷേപ്പാണ് ആണുങ്ങള്‍ക്ക് അനുയോജ്യമായ ശരീര ആകൃതിയെന്നും പറയുന്നുണ്ട്. സ്ത്രീവിരുദ്ധപരാമര്‍ശമെന്ന പേരില്‍ പുസ്തകത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പുറമെ സൗന്ദര്യത്തെ കുറിച്ച് തെറ്റായ ധാരണ കുട്ടികള്‍ക്കുണ്ടാകാനും പുസ്തകം കാരണമാകുമെന്നാണ് വിമര്‍ശനം.

shortlink

Post Your Comments


Back to top button