KeralaLatest News

നാളെ ബിജെപി ഹര്‍ത്താല്‍

കാസര്‍ഗോഡ്: പൊതുസ്ഥലത്ത് മദ്യപിച്ചതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. സംഭവത്തെതുടര്‍ന്ന് കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും കാസര്‍ഗോഡ് നഗരത്തിലെ ഓട്ടോഡ്രൈവറുമായ കെ.സന്ദീപ് (28) ആണ് മരിച്ചത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയില്‍ പിടികൂടിയ സന്ദീപിനെ പിടികൂടി കൊണ്ടുപോകവെ പോലീസ് ജീപ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

എന്നാല്‍, പോലീസിന്റെ മര്‍ദ്ദനത്തിലാണ് സന്ദീപ് കുഴഞ്ഞുവീണതെന്നാണ് ആരോപണം. സന്ദീപിന്റെ വയറ്റത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ വെള്ളം കൊടുക്കാതിരിക്കുകയും ചെയ്‌തെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button