Latest NewsNewsIndia

തമിഴ്നാട് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ്

ചെന്നൈ: തമിഴ്നാട് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിൽ
റെയ്ഡ്. തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്‍റെ വസതിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിജയഭാസ്കറിന്‍റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഏപ്രിൽ 12ന് നടക്കുന്ന ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിജയഭാസ്കർ വൻതോതിൽ പണം കൊടുക്കുന്നുവെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.

ചെന്നൈയിലെ 19 ഇടങ്ങളിലും തിരുച്ചി, പുതുക്കോട്ട ജില്ലകളിലെ 13 ഇടങ്ങളിലും പരിശോധന നടത്തി. നാലു പരാതികളാണ് മന്ത്രിക്കെതിരേ ലഭിച്ചതെന്നും ആദായനികുതി ഉദ്യോഗസ്ഥൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button