Latest NewsIndia

ആന്ധ്ര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്

200 സ്‌കൂളുകള്‍, 400 ജൂനിയര്‍ കോളജുകള്‍ 25 ഓളം പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങിയവയാണ് നാരായണ ഗ്രൂപ്പിനു കൂഴിലുള്ളത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി പൊന്‍ഗുരു നാരായണയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ പ്രമുഖനായ പൊന്‍ഗുരു
നാരായണ മുനിസിപ്പല്‍, നഗരവികാസന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. 200 സ്‌കൂളുകള്‍, 400 ജൂനിയര്‍ കോളജുകള്‍ 25 ഓളം പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങിയവയാണ് നാരായണ ഗ്രൂപ്പിനു കൂഴിലുള്ളത്.

റെയ്ഡിനെ കുറിച്ച് അറിയില്ലെന്നാണ് നെല്ലൂരില്‍ നിന്നും മന്ത്രി പ്രതികരിച്ചത്. എന്നാല്‍ വിജയവാഡയിലെ ചില സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നതായി ജീവനക്കാര്‍ അറിയിച്ചു. രാവിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തി ഓഫീസ് പിടിച്ചെടുത്തുവെന്നാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button