തിരുവനന്തപുരം: അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് പിണറായി ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചതെന്നും കുമ്മനം പറഞ്ഞു.സംഭവത്തില്‍ ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് ഡിജിപി ലോകനാഥ് ബഹ്റയെ ഫോണില്‍ വിളിച്ചു ശകാരിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പരാതി പറയാന്‍ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റു ചെയുന്നതെന്ന് വിഎസ് ഡിജിപിയോട് ചോദിച്ചു.
ഉപതെരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും വി.എസ് ഡിജിപിയോട് ചോദിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പോലീസ് അതിക്രമം നടത്തിയത്. നിരാഹാരസമരം അനുഷ്ഠിക്കാന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടഞ്ഞുഅതേസമയം പോലീസിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഈ കേസില്‍ തുടക്കം മുതല്‍ സര്‍ക്കാരിന്റെ നിലപാട് തെറ്റായിരുന്നു.ആഭ്യന്തര വകുപ്പില്‍ ഉപദേഷ്ടാവിനെ നിയമിച്ചാലും ഭരണം നന്നാവില്ലെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.പോലീസിന്റേത് മനുഷത്വരഹിതമായ സമീപനമാണ്. പ്രതികളെ പിടിക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. നടപടി ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു
Post Your Comments