ബാംഗ്ലൂർ: 19 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും 9 വർഷങ്ങൾക്കു ശേഷം പേനയുടെ അടപ്പ് പുറത്തെടുത്തു. ഏകദേശം 10 വർഷം കൊണ്ട് പെൺകുട്ടിക്കു ചുമയും ശ്വാസകോശത്തിൽ വേദനയും മൂലം കഷ്ടപെടുകയായിരുന്നു.
ഈ കുട്ടി കുഞ്ഞായിരുന്നപ്പോൾ അബദ്ധത്തിൽ പേനയുടെ അടപ്പ് വീഴുങ്ങിയതാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ശ്വാസം തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്ത ആശുപത്രി അധികൃതർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞങ്ങളുടെ അടുത്ത് ചികിത്സയ്ക്ക് വന്നപ്പോള്‍ അവളുടെ ഇടത് ചെവിയുടെ താഴെ സാരമായി കേടുപറ്റിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തോളം അവള്‍ക്ക് ചുമ ഉണ്ടായിരുന്നു. നേരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അവള്‍ക്ക് ചുമയുടെ ചികിത്സ മാത്രമാണ് ചെയ്തത്. പക്ഷെ ആരും ഇതിന്‍റെ കാരണം കണ്ടെത്തിയില്ല.
തുടർന്ന് നടത്തിയ വിദഗ്ത ചികിത്സയിൽ അവളുടെ ശ്വാസത്തില്‍ ചീത്ത മണമുണ്ടായിരുന്നതായി കണ്ടെത്തി. അത് പേനയുടെ ക്യാപ് മൂലമാണെന്ന് കണ്ടെത്താന്‍ സാധിച്ചു. തുടർന്ന് ഓപ്പറേഷൻ നടത്തുകയും പേനയുടെ അടപ്പ് പുറത്തായെടുക്കുകയും ചെയ്തുവെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments