ഹിജാബ് ധരിച്ച് കായികയിനങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കായി നൈക്ക് പുതിയ ഉത്പന്നം പുറത്തിറക്കി. നൈക്ക് പുറത്തിറക്കിയത് ഉയര്‍ന്ന ഗുണനിലവാരമുള്ള തുണികൊണ്ട് നിര്‍മിച്ച ഹിജാബാണ്. ഈ ഹിജാബ് കായികയിനങ്ങളില്‍ പങ്കെടുക്കുമ്പോഴും പരിശീലിക്കുമ്പോഴും മുഖത്തിന്റെ വശങ്ങളില് ഇളകാതെയിരിക്കുമെന്നാണ് നൈക്കിന്റെ അവകാശവാദം.
നൈക്ക് തന്റെ പുത്തന്‍ ഉത്പന്നം വിപണിയിലിറക്കിയത് സ്കേറ്റിംഗ് താരമായ സഹ്റ ലാറിയ്ക്കുള്പ്പെടെ ഏതാനും പേരില്‍ മാസങ്ങളോളം പരീക്ഷിച്ച് പരിശോധിച്ചുറപ്പിച്ച ശേഷമാണ്. വൈകാതെ തന്നെ കറുപ്പ്, ചാര നിറം ഒബ്സിഡിയന്‍ (കടും നീലയോട് സാദൃശ്യമുള്ള ഒരു നിറം) എന്നീ നിറങ്ങളില്‍ ഉത്പന്നം വിപണിയിലിറങ്ങും. ഹിജാബില്‍ ഉപയോഗിച്ചിരിക്കുന്നത് വലിയുന്ന തരം തുണിത്തരമാണ് .
അടുത്ത വര്‍ഷം നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ സഹ്റ ലാറി ഈ ഹിജാബ് ധരിച്ചാവും പങ്കെടുക്കുക എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പുത്തന്‍ ഹിജാബ് ധരിച്ചുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അബുദാബിക്കാരിയായ ലാറി യുഎഇയെ പ്രതിനിധീകരിച്ചാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
Post Your Comments