NewsTechnology

അഡാപ്റ്റ് ആപ്പ് ഉപയോഗിച്ച് നൈക്ക് സ്‌പോര്‍ട്‌സ് ഷൂ

 

മുംബൈ: അഡാപ്റ്റ് ആപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് സ്പോര്‍ട്ട്സ് ഷൂസ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി നൈക്ക്. കാലിലിടുന്ന സ്‌പോര്‍ട്‌സ് ഷൂസിന്റെ ലൈസ് മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്നതാണ് നൈക്കിന്റെ പുതിയ ഷൂസിന്റെ പ്രധാന പ്രത്യേകത. സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നൈക്ക് അഡാപ്റ്റ് ആപ്പ് ഉപയോഗിച്ച് ഷൂ കാലിന് യോജിച്ച വിധത്തില്‍ ക്രമീകരിക്കാം. സെന്‍സറിങ്ങിലൂടെയാവും ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കാലുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ആപ്പിന് വിവരം നല്‍കും.

നൈക്ക് ഷൂസില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയുണ്ടാകും. ചാര്‍ജ് ചെയ്തുപയോഗിക്കുന്ന ഷൂവില്‍ രണ്ടാഴ്ചയോളം ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി പറയുന്നു. ആദ്യം ബാസ്‌കറ്റ് ബോള്‍ ഷൂവില്‍ ഈ വിദ്യ ഉപയോഗപ്പെടുത്താനാണ് കമ്പനി തീരുമാനിച്ചത്. ഇതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് നൈക്ക് പറയുന്നു.

ബാസ്‌കറ്റ് ബോള്‍ കളിയ്ക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്ത ചംക്രമണത്തില്‍ അടിക്കടി വ്യതിയാനമുണ്ടാകും. ഇത് കാലുകളിലണിഞ്ഞ ഷൂ അയയാനിടയാക്കും. കളിക്കാരന് ഷൂലേസ് ഇടയ്ക്കിടയ്ക്ക് അഴിച്ച് കെട്ടേണ്ടി വരും.ഇതൊഴിവാക്കാന്‍ അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അടുത്ത മാസത്തോടെ പുതിയ ഷൂ വിപണിയിലെത്തുമെന്നാണ് നൈക്ക് അറിയിച്ചിരിക്കുന്നത്. ഏകദേശം 24,800 രൂപ വില മതിക്കുന്ന ഷൂവിന്റെ ഇന്ത്യയിലെ വില എത്രയാണെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button