വയനാട് കൊട്ടിയൂരില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ സഹായിച്ച വൈദികരും കന്യാസ്ത്രീകളും ഉടന്‍ പിടിയിലായേക്കും. വയനാട് ജില്ലാ ശിശുക്ഷേമ സമിതിചെയര്‍മാന്‍ ആയ ഫാദര്‍ തോമസ് ജോസഫ് തേരകം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് കളമൊരുങ്ങുന്നത്. അതിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലാ ശിശുക്ഷേമ സമിതികളില്‍ ക്രിസ്തീയ വൈദികന്‍മാരെയും കന്യാസ്ത്രീകളെയും പ്രതിനിധികളായി ഉള്‍പ്പെടുത്തുന്ന കീഴ്‌വഴക്കത്തിനെതിരെയും വിമര്‍ശനവും പ്രതിഷേധവും ശക്തമാകുന്നു. വയനാട് ശിശുക്ഷേമ സമതി ചെയര്‍മാനായ ഫാദര്‍ തേരകത്തിന്റെ ഭാഗത്തുനിന്നും ഇരയ്‌ക്കെതിരായ നിലപാടുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ മായ കൃഷ്ണന്‍ രംഗത്തെത്തിയതോടെയാണു വിമര്‍ശനവും ശക്തമാകുന്നത്.
ശിശുക്ഷേമ സമിതിയില്‍ അംഗങ്ങളായിരിക്കുന്നവര്‍ പലരും ഇരയായ പെണ്‍കുട്ടിയുടെ പ്രായം തിരുത്തുന്നതിന് ഒത്താശ ചെയ്യാറുണ്ടെന്ന് മായാ കൃഷ്ണന്‍ പറയുന്നു. നേരത്തെ അമ്പല വയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഫാദര്‍ തേരകം പതിനാലുവയസ്സുള്ള ഇരയുടെ പ്രായം പതിനെട്ടാണെന്നു വ്യാഖ്യാനിച്ചു തര്‍ക്കിച്ചതായി മായാ കൃഷ്ണന്‍ ഒരു മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.
തേരകം മാത്രമല്ല കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണെന്ന വിമര്‍ശനവും അവര്‍ ഉയര്‍ത്തുന്നു. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ശിശുക്ഷേമ സമിതികള്‍. എന്തുകാര്യത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷകരാകേണ്ട സമിതിയിലെ അംഗങ്ങള്‍ പ്രതികള്‍ക്കു അനുകൂല നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. സംസ്ഥാനത്തെ ഗേള്‍സ്, ചില്‍ഡ്രന്‍സ്, സ്പ്ഷെഷ്യല്‍ ഹോമുകളുടെ ചുമതലയും ശിശുക്ഷേമ സമിതികളുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ ഈസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ദത്തുനല്‍കലുകളടക്കം പരിശോധിക്കണം എന്ന ആവശ്യവും ശക്തമാണ്. വയനാട് പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഫാദര്‍ തേരകത്തെ വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
അഡ്വ.മായാ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Post Your Comments