Kerala

പള്ളിമേടയിലെ പീഡനം: വൈദികന്റേത് ഗുരുതരമായ തെറ്റ്, കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാര്‍ ആലഞ്ചേരി

കൊച്ചി: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനക്കേസില്‍ പ്രതികരിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികന്റേത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരിയുടെ പ്രതികരണം. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. പീഡനക്കേസില്‍ വയനാട് ശിശുക്ഷേമസമിതി വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പ്രസവം മറച്ചുവെച്ചതും കുഞ്ഞിനെ സ്വീകരിച്ചതുമാണ് കുറ്റം. കഴിഞ്ഞമാസം ഇരുപതാം തീയതിയാണ് കുട്ടിയെ ഏറ്റെടുത്തുള്ള ഉത്തരവില്‍ സമിതി അംഗമായ സിസ്റ്റര്‍ ബെറ്റി ഒപ്പിട്ടത്. സിസ്റ്റര്‍ക്കെതിരെയും നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button