ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍ക്കാര്‍ എച്ച് 1 ബി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ മാസം ഒന്നുമുതല്‍ ആറുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസയ്ക്കായി ഫാസ്റ്റ് ട്രാക്കിലെത്തുന്ന അപേക്ഷകള്‍ ആറുമാസത്തേക്ക് പരിഗണിക്കേണ്ടെന്നാണ് തീരുമാനം.
എച്ച് 1 ബി വിസ നിര്‍ത്തിവയ്ക്കാനുള്ള അമേരിക്കന്‍ നീക്കത്തെ തുടര്‍ന്ന് ഇന്ത്യ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ തയാറായില്ല.
വിദേശകമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ അമേരിക്കയില്‍ എത്തിക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് എച്ച് 1 ബി വിസയാണ്. ഇത് വ്യാപകമായി ദുരുപോയഗിക്കപ്പെടുന്നുണ്ടെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്.
എച്ച്1ബി വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് ട്രംപിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
Post Your Comments