KeralaNews

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് പരിഗണനയിൽ- എം എം മണി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വൈദ്യത മന്ത്രി എം.എം മണി. മഴയില്‍ കുറവുണ്ടായതും ഉപഭോഗം കൂടിയതും കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച്‌ റവന്യൂ വിടവ് തിട്ടപ്പെടുത്തിയാണ് റഗുലേറ്ററി കമ്മീഷന്‍ താരിഫ് പരിഷ്ക്കരണം നടത്തേണ്ടത്.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ് നിരക്കു വര്‍ദ്ധനവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. നിരക്കുവര്‍ദ്ധന പരിഗണിക്കുമ്പോള്‍ ലാഭ നഷ്ടക്കണക്ക് കൂടി കണക്കിലെടുക്കും. കെ.എസ്.ഇ.ബിയുടെ വരവ് ചെലവ് കണക്കുകള്‍ പരിഗണിച്ച്‌ കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിരക്ക് നിശ്ചയിക്കും. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടെ മൂന്നുതവണ നിരക്ക് വര്‍ദ്ധിപ്പിച്ചുണ്ടെന്നും വൈദ്യുതി മന്ത്രി എം.എം മണി സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button