ന്യൂഡല്‍ഹി : സീറ്റില്ലാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്തു. കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ച പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ജനുവരി 20നാണ് ഈ അപൂര്‍വ്വവും ഗുരുതരവുമായ സുരക്ഷാ വീഴ്ച്ചയുണ്ടായിരിക്കുന്നതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആകാശ യാത്രയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചയെന്നാണ് അധികൃതര്‍ ഈ സംഭവത്തെ നോക്കി കാണുന്നത്.
വെറും 409 യാത്രക്കാരെ മാത്രം ഉള്ക്കൊള്ളിനാവുന്ന വിമാനത്തില്‍ അന്നേ ദിവസം 416 പേരാണ് യാത്ര ചെയ്തത്. അധികമായി വിമാനത്തില്‍ പ്രവേശിച്ച ഏഴ് യാത്രക്കാര്‍ക്കും കയ്യെഴുത്തിലുള്ള ബോര്‍ഡിങ് പാസുകളാണ് നല്‍കിയത്.
മൂന്ന് മണിക്കൂര്‍ യാത്രയില്‍ ഈ ഏഴ് പേരും യാതൊരു സുരക്ഷാ മുന്‍കരുതലുകളില്ലാതെ എഴുന്നേറ്റ് നിന്നു കൊണ്ടാണ് യാത്ര ചെയ്തത്. ഓക്സിജന്‍ മാസ്കുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തിര സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നത് കൊണ്ട് തന്നെ ഇത എയര്‍ലൈന്റെ ഭാഗത്ത് നിന്നുള്ളത് വലിയ വീഴ്ച്ചയായാണ് കാണുന്നത്. വിമാനത്തിന്റെ ടേക് ഓഫിന് ശേഷമാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്നാണ് പൈലറ്റിന്റെ വിശദീകരണം.
Post Your Comments