കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബിജെപി നേതാവ് എംടി രമേശ് നടത്തിയ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. കാര്യങ്ങള്‍ അറിയാതെ രമേശ് വിഡ്ഢിത്തം പുലമ്പുകയാണ് ചെയ്തത്. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരോടെങ്കിലും രമേശിന് കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നുവെന്നും ജയരാജന് പറയുന്നു.
സിപിഐഎമ്മിന്റെ അംഗീകൃത ഗുണ്ടാ ലിസ്റ്റില്‍ ഉളളയാളാണ് കേസിലെ പ്രതിയായ വിജീഷ് എന്നായിരുന്നു എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൂടാതെ വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയല്‍വാസി. സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോ എന്നും രമേശ് സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജയരാജന്റെ ചുട്ടമറുപടി.
ജയരാജന് പറയുന്നതിങ്ങനെ… ഞാന്‍ ദീര്‍ഘകാലമായി പാട്യം പഞ്ചായത്തിലെ കൊട്ടിയോടിയിലാണ് താമസം. നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുണ്ടങ്ങാപ്പൊയിലും പാട്യം കൊട്ടിയോടിയും തമ്മില്‍ എത്ര കിലോമീറ്റര്‍ അകലമുണ്ടെന്നു ജനങ്ങള്‍ക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ദേഹം എന്റെ അയല്‍വാസിയാവുന്നത് എന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണമെന്നും ജയരാജന് പറയുന്നു.
Post Your Comments