ന്യൂഡൽഹി:കൊറോണറി സ്റ്റെന്റുകളുടെ വില കുറച്ചതിനു പിന്നാലെ 14 മെഡിക്കൽ ഉപകരണങ്ങളുടെ വില കൂടി കുറയ്ക്കും. കൃത്രിമ ഹൃദയ വാൽവ്,ഇൻട്രാകുലർ ലെൻസുകൾ, സിറിഞ്ചുകൾ, സൂചികൾ, കത്തീറ്റേഴ്സ്,, ഓർത്തോപീഡിക് ഇംപ്ലാന്റ്സ്,തുടങ്ങി പതിനാലു മെഡിക്കൽ ഉപകരണങ്ങളുടെ വില അടുത്ത മാസം മുതൽ കുറയും.
ഇതിനുള്ള നടപടികൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ആരംഭിച്ചു.ഇതിനായി ഇതിന്റെ നിർമ്മാതാവുകളോട് വിവിധ ഉല്പന്നങ്ങളുടെ വിശദ വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇത് പ്രാബല്യത്തിൽ വരുമെന്ന് എൻപിപിഎ ചെയർമാൻ ഭുപേന്ദ്ര സിംഗ് പറഞ്ഞു.
Post Your Comments