കൊച്ചി: പൊതുമേഖല-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫിസര്‍മാരും ഈ മാസം 28ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കുന്നു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.
ജനവിരുദ്ധ ബാങ്ക്-തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ പിന്‍വലിക്കുക, നോട്ട് നിരോധനത്തെ തുടർന്നുള്ള അധികജോലിക്ക് അര്ഹവേതനം നല്‍കുക, നോട്ട് അസാധുവാക്കല്‍മൂലം ബാങ്കുകള്‍ക്കുണ്ടായ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 17 മുതല്‍ ജില്ല-ടൗണ്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും.
Post Your Comments