IndiaNews

പോസ്റ്റൽ അക്കൗണ്ടിനും പോസ്റ്റൽ എടിഎം കാർഡിനും ആവശ്യക്കാർ വർധിക്കുന്നു: കൂടുതൽ ഉപകാരപ്രദമായ സേവനങ്ങൾ ലഭ്യം

പോസ്റ്റല്‍ അക്കൗണ്ടിനും എടിഎം കാർഡിനും പ്രിയമേറുന്നു. ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പണം പിൻവലിക്കാൻ സാധിക്കും, അക്കൗണ്ടിൽ മിനിമം ബാലന്‍സ് വെറും അന്‍പത് രൂപ എന്നിവയാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. കൂടാതെ പോസ്റ്റലിന്റെ എടിഎം കൗണ്ടറില്‍ നിന്നും മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ച്‌ എത്ര തവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്.

50 രൂപ മുടക്കി പോസ്റ്റല്‍ സേവിംഗ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന ആളുകള്‍ക്ക് റൂപേ എടിഎം കാര്‍ഡാണ് നല്‍കുന്നത്. ജനുവരി മുതലാണ് എത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ തുക പിന്‍വലിക്കാവുന്ന സംവിധാനം തപാല്‍ വകുപ്പിന്റെ എടിഎം കൗണ്ടറില്‍ ഒരുക്കിയത്. നഗരങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം തന്നെ ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഏത് പോസ്റ്റോഫീസിലും അക്കൗണ്ട് ഉള്ള വ്യക്തിയ്ക്കും അപേക്ഷാനുസരണം തപാല്‍ വകുപ്പിന്റെ അതാത് ജില്ലയിലെ ഹെഡ് ഓഫീസുകള്‍ വഴി എടിഎം കാര്‍ഡുകള്‍ ലഭ്യമാകുന്നതാണ്.

shortlink

Post Your Comments


Back to top button