ന്യൂഡല്‍ഹി: അനധികൃതമായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാക്കിയ 12 വെബ്സൈറ്റുകളും 12 മൊബൈല്‍ ആപ്ലിക്കേഷനുകളും കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടി.ഇതിലൂടെ ഇവർ പണം സമ്പാദിക്കുകയും ചെയ്തു.പൗരന്മാരുടെ വിവരങ്ങൾ ഇപ്രകാരം ചോർത്തി നൽകിയ ആപ്ലിക്കേഷനുകൾ അടച്ചുപൂട്ടാന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിന് സര്‍ക്കാര്‍ നിര്‍ദേശം നൽകുകയായിരുന്നു.
ഇതേ കാര്യങ്ങൾ ചെയ്യുന്ന 26 അനധികൃത വെബ്സൈറ്റുകള്കൂടി അടച്ചുപൂട്ടുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.ആധാര്‍ ലോഗോ, കോപ്പിറൈറ്റ് വ്യതിയാനങ്ങള്‍ എന്നിവ ഉപയോഗിച്ച വെബ്സൈറ്റുകള്‍ക്കു നേര്‍ക്കാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.ഇന്ത്യയിലെ 111 കോടി പൗരന്മാർ സ്വന്തമാക്കിയ ആധാർ വിവരങ്ങളാണ് ഇവർ പുറത്തു വിടാൻ ശ്രമിച്ചത്.
Post Your Comments