അടുത്തിടെ പുറത്തിറക്കിയ നോക്കിയ 6 ചൈനീസ് വിപണയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ അടുത്ത ഫോൺ പുറത്തിറക്കാൻ ഒരുങ്ങി നോക്കിയ. പി വൺ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് ഫോണിന്റെ ടീസർ വീഡിയോ ഇതിനോടകം തന്നെ നോക്കിയ ആരാധകരെ ഞെട്ടിച്ച് കഴിഞ്ഞു.
നോക്കിയയില്‍ നിന്നുള്ള അടുത്ത ഹൈഎന്‍ഡ് സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ എങ്ങനെയാകും എന്ന ആശയമാണ് നോക്കിയ പി വൺ എന്ന മോഡലിന്റെ കോണ്‍സെപ്റ്റ് വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകുന്നത്. വിഡിയോയിൽ കാണുന്ന പോലെ മെറ്റല്‍ ഫ്രെയിമും, ഹൈബ്രിഡ് ഡ്യൂവല്‍ സിം സ്ലോട്ടും, കാര്ള് സെയ്സ് ലെന്‍സും, ഡിസ്പ്ലേയ്ക്ക് തൊട്ടുതാഴെയുള്ള ഹോം ബട്ടണുമെല്ലാം മോഡലിനെ ഏറെ വ്യത്യസ്തമാക്കുന്നു എങ്കിലും പി വണ്ണിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും നോക്കിയയുടെ ഉത്പാദനാവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍ പുറത്ത് വിട്ടിട്ടില്ല.
5.3 ഇഞ്ച് ഗോറില്ല ഗ്ലാസ്സ് സഹിതം എത്തുന്ന പി വൺ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിലായിരിക്കും പ്രവർത്തിക്കുക എന്നാണ് സൂചന. 22.6 മെഗാപിക്സല്‍ കാര്ള് സെയ്സ് ലെന്‍സ് ഫീച്ചറാണ് നോക്കിയ പി വണ്ണിന്റെ പ്രധാന പ്രത്യേകത. 3500 എംഎ എച്ച് ബാറ്ററിയും ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നീ സവിശേഷതകളോട് കൂടി എത്തുന്ന ഫോണിന് ഏകദേശം 54500 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം ബാര്‍സിലോണയില്‍ വെച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017 ല്‍ നോക്കിയ നിരയുറപ്പിച്ചതിലൂടെ രാജ്യാന്തര വിപണിയിലേക്ക് നോക്കിയ ഉടൻ കടന്ന് വരുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments