ബെല്ലേരി: നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജനിതക വൈകല്യങ്ങളുമായി കുഞ്ഞ് പിറന്നത്. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26), ലളിതാമ്മ (23) ദമ്പതികളുടെ കുട്ടിയാണിത്.
നാലു കാലുകളുമായി ജനിച്ച കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്ന് കുഞ്ഞിനെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റണം എന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ സമ്മതിച്ചില്ല. തുടർന്ന് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് കുഞ്ഞിനെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തയ്യാറായതെന്ന് ഡോ.വിരുപക്ഷ അറിയിച്ചു . കുട്ടിയെ ശസ്ത്രക്രിയയിലൂടെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടർമാരുടെ വിശ്വാസം.
Post Your Comments