കണ്ണൂര്‍: കണ്ണൂരിന്റെ മടിത്തട്ടില്‍ കൊട്ടിയാടിയ ഉത്സവത്തിന് തിരശ്ശീല വീണു. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് കോഴിക്കോട് സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നത്. പാലക്കാടിന് രണ്ടാം സ്ഥാനവും, കണ്ണൂരിന് മൂന്നാം സ്ഥാനവുമാണ്.
അവസാനനിമിഷം ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് കോഴിക്കോട് പിന്തള്ളുകയായയിരുന്നു. ദേശഭക്തിഗാന മത്സരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. ഫലം വന്നപ്പോള്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ മൂന്നുപേര്‍ കോഴിക്കോട്ടുകാരായിരുന്നു.
കലോല്‍സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രധാനവേദിയില്‍ ഉദ്ഘാടനം ചെയ്തത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎല്‍എ, കെ.വി. സുമേഷ്, കണ്ണൂര്‍ മേയര്‍ ലത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments