Technology

2022ല്‍ ഒരത്ഭുത ആകാശ കാഴ്ച്ച പ്രതീക്ഷിക്കാം

2022ല്‍ ഒരത്ഭുത ആകാശ കാഴ്ച്ച പ്രതീക്ഷിക്കാം. ഇന്നേ വരെ ആരും കാണാത്ത ആകാശാദ്ഭുതം നടക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്ന ഏവര്‍ക്കും അത്ഭുതത്തെക്കാള്‍ ആകാംഷയാണ് ജനിപ്പിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് പോലും കാണാന്‍ സാധിക്കുന്ന രണ്ടു നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്ന അദ്ഭുതപ്രതിഭാസത്തിനാണ് നാം സാക്ഷ്യം വഹിക്കുക. നിഗമനങ്ങളെല്ലാം ശരിയായി വന്നാല്‍ 2022ല്‍ സംഭവവിക്കുമെന്ന്‍ ഗവേഷകര്‍ പറയുന്നു. പ്രഫസർ ലാറി മോൽനറിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥികളാണ് ഈ കണ്ടെത്തലുമായി രംഗത്തെത്തിയത്.

STAR

നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. വരുംനാളുകളിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ ദിവസം പ്രവചിക്കാനാകുമെന്ന് വാനനിരീക്ഷകർ കരുതുന്നു. ലോകത്താദ്യമായാണ് രണ്ടു നക്ഷത്രങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടലിന്റെ സമയം ഗണിച്ചെടുക്കാനുള്ള അവസരം ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നത്. കെഐസി 9832227 എന്നു പേരിട്ടിരിക്കുന്ന ബൈനറി നക്ഷത്രം 2022ൽ കൂട്ടിമുട്ടുമെന്നാണ് ഗവേഷകരുടെ നിഗമനം.

GRB_illustration

ഇത്തരമൊരു കൂടി കാഴ്ച്ച നടക്കുമ്പോൾ ചെറിയ നക്ഷത്രത്തിൽ നിന്നുള്ള ദ്രവ്യം വലിയ നക്ഷത്രം ആഗിരണം ചെയ്യുന്നത് വഴി പുതിയൊരു വമ്പൻ നക്ഷത്രവും രൂപംകൊള്ളും. ഇതോടൊപ്പം വാന നിരീക്ഷകർ റെഡ് നോവ എന്ന് വിളിക്കുന്ന വൻ പ്രകാശ വിന്യാസവും സംഭവിക്കുന്നു. 2008ൽ ഇത്തരമൊരു ബൈനറി ‘നക്ഷത്രക്കൂട്ടിയിടി’ നടന്നെങ്കിലും അപ്രതീക്ഷിതമായാണ് റെഡ് നോവ രൂപപ്പെട്ടത്. വി1309 സ്കോർപി എന്ന ബൈനറി സ്റ്റാർ പരസ്പരം ഭ്രമണം പൂർത്തിയാക്കാനെടുക്കുന്ന സമയം അപ്രതീക്ഷിതമായി കുറയുകയും നക്ഷത്രങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തു. അന്ന് സംഭവിച്ച ഭ്രമണത്തിന്റെ അതേ പാറ്റേണ്‍ തന്നെയാണ് കെഐസി 9832227ലും പ്രയോഗിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്ന് 1800 പ്രകാശ വർഷം അകലെയുള്ള ഈ നക്ഷത്രത്തെ ഇത്തരത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഗവേഷകർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള പ്രകാശത്തേക്കാൾ പതിനായിരം മടങ്ങ് തീവ്രതയുള്ളതായിരിക്കും കൂട്ടിയിടി വഴിയുണ്ടാകുന്ന ‘റെഡ് നോവ.

വാനനിരീക്ഷണം സംബന്ധിച്ച് അൽപം ജ്ഞാനമുണ്ടെങ്കിൽ സാധാരണക്കാർക്ക് ഇതെങ്ങനെ അനുഭവപ്പെടുമെന്നതും ഗവേഷകർ വിശദീകരിക്കുന്നു. ‘ആകാശത്തേക്ക് നോക്കിയിരിക്കുക. സിഗ്നസ് നക്ഷത്രസമൂഹത്തിലാണ് കെഐസി 9832227ബൈനറി സ്റ്റാറുകളുടെ സ്ഥാനം. കൂട്ടിയിടി നടക്കുമെന്നു പറഞ്ഞ സമയത്ത് സിഗ്നസിൽ ഒരു പ്രത്യേകസ്ഥാനത്ത് വെളിച്ചത്തിന്റെ ഒരു പൊട്ടിത്തെറി കാണാമെന്ന് ഗവേഷകർക്ക് വേണ്ടി ‘ദ് ഡെയ്‌ലി മിറർ’ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ ടെലസ്കോപ് ഉപയോഗിച്ച് അമേച്വർ വാനനിരീക്ഷകരോടുൾപ്പെടെയുള്ളവർ ഈ ബൈനറി നക്ഷത്രത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കാനും, എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ അറിയിക്കാനും പ്രഫസർ ലാറി മോൽനർ പറഞ്ഞു.

155061.039.01.197_20161017_164738

ന്യൂമെക്സിക്കോയ്ക്കടുത്തുള്ള വെരി ലാർജ് എറേ(വിഎൽഎ) ടെലസ്കോപ്പുകളും ഹവായിയിലുള്ള നാസയുടെ ഇൻഫ്രാറെഡ് ടെലസ്കോപ്പ് സൗകര്യവും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എക്സ്എംഎം-ന്യൂട്ടൺ എക്സ് റേ സ്പേസ് ടെലസ്കോപ്പും ഉപയോഗപ്പെടുത്തി കെഐസി 9832227യെ നിരീക്ഷിക്കുന്നത് ശക്തമാക്കാനാണ് പ്രഫസറും വിദ്യാർഥികളും തീരുമാനിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ബൈനറി നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്നതെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലുൾപ്പെടെ ഉത്തരം ലഭിക്കാൻ കൂട്ടിയിടി സഹായിക്കുക മാത്രമല്ല മനുഷ്യന്റെ നഗ്നനേത്രങ്ങൾക്കു മുന്നിൽ ഇതാദ്യമായി പ്രത്യക്ഷപ്പെടുന്ന ‘നക്ഷത്രക്കൂട്ടിയിടി’പകർന്ന് നൽകുന്ന അറിവിന്റെ വെളിച്ചം ‘റെഡ് നോവ’യെക്കാളും
ഇരട്ടിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button