News

എ ടി എം പണം പിൻവലിക്കൽ പരിധി പതിനായിരമായി ഉയർത്തി

ന്യൂഡൽഹി : രാജ്യത്തെ എ ടി എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമായി ഉയർത്തി. എന്നാൽ ആഴ്ചയിൽ പിൻവലിക്കാനാവുന്ന തുക 24000 ആയി തുടരും . കറന്റ് അക്കൗണ്ടിൽ നിന്നും ഒരാഴ്ച ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം . നേരത്തെ ഇത് 50000 രൂപയായിരുന്നു .
അതേ സമയം സൗജന്യമായി എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി മാസത്തിൽ 3 തവണ മാത്രമായി കുറക്കാൻ ആലോചനയുണ്ട് . ബജറ്റു മുന്നോടിയായുള്ള കൂടിക്കാഴ്ചയിൽ ബാങ്കുകൾ ധനമന്ത്രാലയത്തിന് മുന്നിലാണ് ഈ നിർദ്ദേശം വച്ചത്‌. ജനങ്ങളെ കൂടുതലായിൽ ഡിജിറ്റൽ ഇടപാടുകളിലേക്ക്‌ മാറാൻ ഇത്‌ സഹായിക്കുമെന്നാണ് ബാങ്കുകളുടെ അവകാശവാദം. നിലവിൽ 5 തവണയാണ് സൗജന്യ എ.ടി.എം ഇടപാടിന്റെ പരിധി. അതിൽ കൂടുതലായാൽ ഓരോ തവണയും 20 രൂപയും ടാക്സും നൽകണം. എന്നാൽ മേട്രോ നഗരങ്ങളിൽ ഇപ്പോൾ തന്നെ 3 തവണയാണ് സൗജന്യ പരിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button