Life Style

തണ്ണിമത്തൻ പ്രേമികളുടെ ശ്രദ്ധയ്ക്ക്

തണ്ണി മത്തൻ ഇഷ്ടപെടാത്തവരും, കഴിക്കാത്തവരുമായ ആളുകളുടെ എണ്ണം വളരെ കുറവാണ്. വേനൽ കാലം വരുന്നതോടെ കേരളത്തിൽ തണ്ണി മത്തന് വൻ വരവേൽപ്പാണ്. ചൂട് കാലത്ത് ദാഹവും,ക്ഷീണവും മാറ്റാന്‍ ഏവരും തണ്ണിമത്തനെ ആശ്രയിക്കുന്നു. എന്നാല്‍ ദാഹ ശമിനി എന്നതിലുപരി നല്ല ആരോഗ്യ ഗുണങ്ങളും തണ്ണിമത്തനില്‍ ഒളിഞ്ഞിരിക്കുന്നു.

TT

തണ്ണിമത്തന്‍റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും. എന്നാല്‍ വെള്ള ഭാഗം ഒരിക്കലും കളയരുത്. വെള്ള ഭാഗം ചേര്‍ത്തു വേണം തണ്ണിമത്തന്‍ കഴിക്കുവാന്‍. ഇങ്ങനെ കഴിക്കുന്നതു വഴി നിരവധി ആരോഗ്യഗുണങ്ങളായിരിക്കും ശരീരത്തിന് ലഭിക്കുക.

642x361-The_5_Best_Watermelon_Seed_Benefits

പ്രധാനപ്പെട്ട ഗുണങ്ങള്‍ ചുവടെ

1. തണ്ണിമത്തന്‍റെ വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്‌നിയുടെ പ്രവര്‍ത്തനം സുഖമമാക്കും

2. ഹൈ ബിപിയുള്ളവര്‍ ഇതു കഴിച്ചാല്‍ ബിപി നിയന്ത്രിക്കുവാന്‍ സാധിക്കും

3. വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ തണ്ണിമത്തന്റെ വെളുത്ത ഭാഗത്തില്‍ അടങ്ങിയിരിക്കുന്നു

4. വെള്ള ഭാഗം കഴി ച്ചാല്‍ പുരുഷന്മാരിലെ ഉദ്ധരണപ്രശ്‌നങ്ങള്‍ പരിഹരിക്കാം

5. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയുന്നു

6. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന തണ്ണിമത്തന്‍ കഴിക്കുനത് ദഹനത്തെ സുഖമമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button