Life Style

മയക്കുമരുന്നിന് അടിമകളാവുന്ന സ്ത്രീകള്‍ : ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സിന്റെ കണക്കുകള്‍ പ്രകാരം മയക്കുമരുന്നിന് അടിമകളാകുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള സർവ്വേ നടന്നിട്ട് പത്ത് വര്‍ഷത്തിലധികമായതിനാൽ പുതിയ പ്രവണതകള്‍, ലഭ്യമായ മയക്കുമരുന്നുകള്‍ എന്നിവയുടെ കാര്യത്തില്‍ അന്വേഷണ ഏജന്‍സികൾക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല.

 നിംഹാന്‍സില്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി ലഹരി വിമുക്ത ചികിത്സ തേടിയത്തുന്നവരില്‍ തൊണ്ണൂറ് ശതമാനം പേരും മദ്യത്തിനടിമകളായിരുന്നു. ബാക്കിയുള്ള പത്ത് ശതമാനത്തിൽ ഭൂരിപക്ഷം പേരും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരുമാണ്.

n-DRUGS-628x314

എന്നാൽ കഴിഞ്ഞ അഞ്ച് വര്‍ഷമായി മദ്യത്തിനടിമകളായി ചികിത്സക്കെത്തുന്നവരുടെ എണ്ണം 85 ശതമാനവും, വീര്യമേറിയ കൊക്കെയ്ന്‍, എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായും നിംഹാന്‍സിലെ ലഹരിവിമുക്ത വിഭാഗം പ്രഫസര്‍ ഡോക്ടര്‍ പ്രതിമ മൂര്‍ത്തി പറഞ്ഞു. ഇതില്‍ സ്‌ത്രീകളുടേയും യുവാക്കളുടേയും എണ്ണം ആശങ്കയുണ്ടാക്കുന്നതാണ്. ഭൂരിപക്ഷം സ്‌ത്രീകളും മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവരുടെ പങ്കാളികളോടൊപ്പമാണ്.  വിഷാദത്തില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ തേടാനും ഒഴിവ് സമയം ചെലവഴിക്കാനുമാണ് സ്‌ത്രീകളില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നു ഡോക്ടര്‍ പറഞ്ഞു.

NoDrugs

നിലവിലെ സാഹചര്യം മുൻ നിർത്തി സ്‌ത്രീകള്‍ക്കായി പുതിയ വാര്‍ഡ് നിംഹാന്‍സില്‍ തുടങ്ങിക്കഴിഞ്ഞു. 2004ലാണ് രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം അവസാനമായി സര്‍വ്വേ നടത്തിയത്. പുതിയ സര്‍വ്വേ നടക്കാത്തത് കാരണം രാജ്യത്ത് 10 വര്‍ഷമായി മയക്ക് മരുന്ന് ഉപയോഗത്തിലും ലഭ്യതയിലുമുള്ള പ്രവണതകള്‍ സംബന്ധിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ വിവരമില്ലാത്തത് ഏറെ ഞെട്ടൽ ഉളവാക്കുന്നു.

ദേശീയാടിസ്ഥാനത്തില്‍ പുതിയ സര്‍വ്വേ ലഭ്യമായാല്‍ ഏതൊക്കെ മേഖലകളില്‍ ഏതൊക്കെ മയക്കുമരുന്നുകള്‍ ലഭിക്കുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ വിവരം ലഭിക്കുമെന്നും, ഇവയെ തടയുന്നതിനും മറ്റുമായി സര്‍ക്കാരുകള്‍ക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കുമെന്നും നാര്‍കോടിക്‌സ് കണ്‍ട്രോണ്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സുനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button