NewsIndiaInternational

പാക്കിസ്ഥാൻ ഹാക്കർമാർക്ക് മറുപണി കൊടുത്ത് മലയാളി ഹാക്കർമാർ

തിരുവനന്തപുരം രാജ്യാന്തര എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കർമാർക്ക് ശക്തമായ മറുപടി നല്‍കിത് മലയാളി ഹാക്കർമാർ രംഗത്ത്. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ സിഐഡി മൂസയിലെ സലിംകുമാറും പ്രേമത്തിലെ നിവിൻപോളിയും രാവണ പ്രഭുവവിലെ മോഹൻലാലിനെയുമൊക്കെ അവതരിപ്പിച്ചാണ് മലയാളി ഹാക്കർമാർ ശക്തമായ മറുപടി നല്‍കിയത്. മല്ലു സോൾജ്യേഴ്സ് എന്ന മലയാളി ഹാക്കർമാരാണ് പാക് വെബ്സൈറ്റും ആക്രമിച്ചത്.

“മേരി ദേശ് വാസിയോം ,കേരളത്തിലെ വെബ്സൈറ്റുകൾ തൊട്ടാൽ എന്താകുമെന്ന് കാണിച്ചു കൊടുക്കാൻ ഞങ്ങൾ ഈ തവണ ട്രോളൻ മാർക്കും പൊങ്കാലാ സ്പെഷലിസ്റ്റുകൾക്കും അവസരം തരികയാണ്. പാക്കിസ്ഥാൻ എയർപോർട്ട് വെബ്സൈറ്റ് അഡ്മിൻ ലോഗിൻ ഡീറ്റെയിൽസ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാൻ സമയം ആയിരിക്കുന്നു. പിന്നെ പാസ്സ്‌വേർഡ് മാറ്റി മറ്റു പൊങ്കാല സ്പെഷെലിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത്. അവർക്കും അവസരം കൊടുക്കണമെന്ന് അഭ്യർഥിക്കുന്നു.” ഇതായിരുന്നു മല്ലുസൈബർ സോൾജ്യേഴ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും,മലയാളി ഹാക്കർമാർ പാക്സൈറ്റിന്റെ ലോഗിൻ വിവരങ്ങൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതോടെ ഓരോ മിനിറ്റിലും സൈറ്റിലെ വിവരങ്ങളാകെ മാറി മറിഞ്ഞു. പാക് വിമാനത്തിനു വടുതലയിലും പെരുമ്പാവൂരിലുമൊക്കെ ഇറങ്ങാമെന്നുള്ള വിവരങ്ങൾ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ഇതേ തുടർന്ന് സൈറ്റ് താത്കാലികമായി പിൻവലിച്ചിരിക്കുകയാണ്.

പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് വിശേഷിപ്പിക്കുന്ന ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. “മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് റെസ്റ്റ്” എന്നീ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്. ബുധനാഴ്ച ഒമ്പത് മണിയോടെ സൈറ്റ് പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ദേശീയ പതാകയെ അപമാനിച്ചവർക്ക് വൻ തിരിച്ചടി നൽകി ‘മല്ലു സോൾജ്യേഴ്സ് രംഗത്തെത്തിയിരുന്നു. പാക്ക് സർക്കാരിന്റെ കീഴിലുള‌ള നൂറോളം വെബ്സൈറ്റുകളാണ് മലയാളി ഹാക്കേഴ്‌സ് തകർത്തത്. മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴും മല്ലു സൈബർ സോൾജ്യേഴ്സ് രംഗത്തെത്തിയിരുന്നു.mallu-hacker.jpg.image.784.410

shortlink

Related Articles

Post Your Comments


Back to top button