ന്യൂ ഡൽഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കാന്‍ ആധാര്‍ പേയ്മെന്റ് ആപ്പ് ക്രിസ്മസ് സമ്മാനമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പ്ലാസ്റ്റിക് കാര്‍ഡുകളും പോയിന്റ് ഓഫ് സെയില്‍ മെഷീനുകളും ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍. കൂടാതെ ഇടപാടുകള്‍ നടത്തുമ്പോഴുള്ള സര്‍വീസ് ചാര്‍ജ് ആധാര്‍ ആപ്പ് വഴി ഉണ്ടാകുകയില്ല
കച്ചവടക്കാര്‍ ആധാര്‍ ആപ്പ് ഗൂഗിള്‍ പ്ലെസ്റ്റോറില്നിന്ന് ഡൗണ്‍ലോഡ് ചെയുക. സ്വന്തം ആധാര്‍ വിവരങ്ങള്‍ നല്കി ആപ്പില്‍ രജിസ്റ്റർ ശേഷം മൊബൈലുമായി ഒരു ഫിംഗര്‍പ്രിന്റ് റീഡര്‍ ഘടിപ്പിക്കണം. ബാങ്കുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച ആര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഈ സംവിധാനം വരുന്നതോടെ പേടിഎം പോലുള്ള ഇ-വാലറ്റുകള്‍ക്ക് തിരിച്ചടിയാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നത്.
Post Your Comments