ഇന്നത്തെക്കാലത്ത് യുവാക്കൾ വളരെ വേഗത്തിൽ വിവാഹിതരാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്നാൽ എന്താണ് ഇതിനു കാരണം. വിവാഹം തങ്ങളെ വൈകാരികമാക്കുമെന്നും സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കുമെന്നും യുവാക്കൾ കരുതുന്നുവെന്ന് ഒരു മാട്രിമോണി സർവീസ് നടത്തിയ സർവേയിൽ പറയുന്നു. അതുകൊണ്ടാണ് കൂടുതൽ കാത്തിരിക്കാതെ അവർ വളരെ വേഗത്തിൽ വിവാഹിതരാകുന്നതെന്ന് സർവ്വേ വ്യക്തമാക്കുന്നു.വിവാഹത്തോട് അവിവാഹിതർക്കുള്ള ചിന്തയും വിചാരവും എന്താണെന്നു മനസ്സിലാക്കുന്നതിനായിരുന്നു സർവേ നടത്തിയത്.
സർവേയിൽ പങ്കെടുത്ത 20.5 ശതമാനം യുവാക്കളും 23.1 ശതമാനം യുവതികളും വിവാഹിതരാകാൻ കൂടുതൽ കാലം കാത്തിരിക്കാനാകില്ലെന്ന മറുപടിയാണ് നൽകിയത്. 10.3 ശതമാനം യുവാക്കളും 12.2 ശതമാനം യുവതികളും നൽകിയ മറുപടി വിവാഹിതരാകുന്നതു തനിക്കു വേണ്ടിയല്ല എന്നായിരുന്നു. അതേസമയം 18.2 ശതമാനം പുരുഷൻമാരും 13.2 ശതമാനം സ്ത്രീകളും വിവാഹം കഴിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന മറുപടിയും നൽകി.
വിവാഹം എന്ന വ്യവസ്ഥിതിയിൽ വിശ്വാസമില്ലെന്ന മറുപടി നൽകിയവരും ഉണ്ട്.. ചിലർക്ക് ദീർഘകാലം കമ്മിറ്റഡ് ആയിരിക്കാൻ താൽപര്യമില്ല . വൈകാരിക ബന്ധം ഉണ്ടാകുമെന്നും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താൻ സാധിക്കുമെന്നും . ജീവിതകാലം മുഴുവൻ ഒരു കൂട്ട് ലഭിക്കും എന്നുമായിരുന്നു വിവാഹം കഴിക്കുന്നതിന്റെ ഗുണങ്ങളെ സംബന്ധിച്ച് ചിലരുടെ അഭിപ്രായം.
Post Your Comments