പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയായ ബാലന്‍ ഡി ഓര്‍ ആദ്യമായി നല്‍കുന്ന മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നാലാം തവണയും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണി ഗ്രിസ്മാനാണ് മൂന്നാം സ്ഥാനം.
2008,2013,2014 എന്നീ വര്‍ഷങ്ങളിലാണ് റൊണോള്‍ഡൊ ഇതിനു മുമ്പ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയത്. ലയണല്‍ മെസി അഞ്ചു തവണ ബാലന്‍ ഡി ഓര്‍ കരസ്ഥമാക്കിയിട്ടുണ്ട്.അവസാന സീസണില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോ ചാമ്പ്യന്‍പട്ടത്തിലേക്കും നയിച്ചതാണ് പുരസ്‌കാരം ലഭിക്കുന്നതിന് റൊണോള്‍ഡോയെ അര്‍ഹനാക്കിയത്.തനിക്ക് നാലാം തവണയും പുരസ്‌കാരം ലഭിക്കുന്നതിന് പിന്തുണച്ച റയല്‍ മാഡ്രിഡിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്രിസ്റ്റ്യാനോ റൊണാൾഡോ നന്ദി അറിയിക്കുകയും ചെയ്തു.1956ല്‍ ആരംഭിച്ച ബാലണ്‍ ഡി ഓര്‍ ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനാണ് സമ്മാനിക്കുന്നത്.
Post Your Comments