KeralaNews

പൂജപ്പുര ജയിലില്‍ വൻ സുരക്ഷാ വീഴ്ച,-88 ക്യാമറകളില്‍ ഒന്നുപോലും പ്രവർത്തനക്ഷമമല്ല

തിരുവനന്തപുരം: പൂജാപ്പൂര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച..ആകെയുള്ള 88 നിരീക്ഷണ ക്യാമറകളില്‍ ഒന്നുപോലും കഴിഞ്ഞ എട്ടുമാസമായി പ്രവര്‍ത്തിക്കുന്നില്ല.ബണ്ടിചോര്‍, റിപ്പര്‍ ജയാനന്ദന്‍ അടക്കമുള്ള കൊടു കുറ്റവാളികളടക്കം 1286 തടവുകാരാണ് സെന്‍ട്രല്‍ ജിയിലിലുള്ളത്.

വിവരാവകാശ നിയമ പ്രകാരം ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയില്‍ ആണ് ഈ വെളിപ്പെടുത്തൽ.ജയിലില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടി തടവുകാര്‍ ഉള്ളതിനാൽ തന്നെ പ്രത്യേക നിരീക്ഷണം ജയിലില്‍ ആവശ്യമുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.ക്യാമറയുടെ യുപിഎസ്, ബാറ്ററി യൂണിറ്റുകളാണ് കേടു വന്നിട്ടുള്ളത്. അതിനാല്‍ ഒരു ക്യാമറയും പ്രവര്‍ത്തിപ്പിക്കാനാകില്ല.

ഫണ്ടിന്‍റെ അപര്യാപ്തയാണ് സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിന് കാരണമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്ഷം വരെ കരാർ അടിസ്ഥാനത്തിൽ ആയിരുന്നു ക്യാമറകളുടെ കേടുപാടുകൾ പരിഹരിച്ചിരുന്നത്.കരാർ പിന്നീട് പുതുക്കിയിട്ടില്ല എന്നതും വൻ വീഴ്ചയാണ്.ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിയില്‍ ഡിജിപിക്ക് കത്ത് അയച്ചിട്ടുണ്ടെന്നാണ് ജയിൽ അധികൃതർ വെളിപ്പെടുത്തിയതെന്നാണ് ഏഷ്യാനെറ്റ് പുറത്തു വിടുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button