NewsIndia

ജയയുടെ അവസാന നാളുകളെ അനുസ്മരിച്ച് ആശുപത്രി അധികൃതർ

ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാനായി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും എല്ലാം വിഭലമായിയെന്ന് അപ്പോളൊ ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. ”ആദ്യ ദിവസങ്ങളിലെ വിഷമഘട്ടം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ കണക്കുകൂട്ടല്‍ തെറ്റിപ്പോയി.” അപ്പോളൊ ആശുപത്രിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോക്ടര്‍ റെഡ്ഡി.

ജയലളിത ചികിത്സയോട് നന്നായി സഹകരിച്ചുവെന്ന് ഓര്‍മകള്‍ പങ്കുവെച്ച നഴ്‌സുമാരും ഡോക്ടര്‍മാരും പറഞ്ഞു. ഒരിക്കല്‍പ്പോലും ജയലളിത ദേഷ്യപ്പെട്ടില്ലെന്നും അസുഖം ഭേദമായിക്കഴിഞ്ഞാല്‍ എല്ലാവരും പോയസ് ഗാർഡനിലേക്ക് വരണമെന്ന് ജയലളിത ആവശ്യപ്പെട്ടെന്നും അവരെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന നഴ്‌സ് സി.വി. ഷീല ഷീല പറഞ്ഞു. മാത്രമല്ല എല്ലാവരെയും സെക്രട്ടറിയേറ്റില്‍ നിയമസഭാ മന്ദിരത്തിലേക്കും ജയലളിത ക്ഷണിച്ചു.

ഞായറാഴ്ച വൈകീട്ട് പെട്ടന്നാണ് ജയലളിതയുടെ ആരോഗ്യ നില വഷളായത്. ഒരു ടി.വി. സീരിയല്‍ കണ്ടുകൊണ്ടിരുന്ന ജയലളിതയെ ഹൃദയാഘാതം കീഴ്‌പെടുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു ഡോക്ടര്‍ അറിയിച്ചതനുസരിച്ച് മറ്റു ഡോക്ടര്‍മാരുമെത്തി സാധ്യമായതെല്ലാം ചെയ്തു. പക്ഷേ, ജയലളിതയുടെ ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button