Kerala

ബാങ്കുകളെയും ശബരിമല ഇടത്താവളങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് ബാങ്കുകളെയും ടൂറിസം മേഖലയെയും ഒഴിവാക്കിയെന്നു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. വിനോദസഞ്ചാര മേഖലയെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കാന്‍ പൊലീസിനും ടൂറിസം ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ശബരിമല തീര്‍ഥാടനം പ്രമാണിച്ചു പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി സിപിഎം അറിയിച്ചു. അതേസമയം പുതിയ ടൂറിസം സീസണ്‍ തുടങ്ങിയ സാഹചര്യത്തില്‍ ഹര്‍ത്താല്‍ ടൂറിസം മേഖലയ്ക്കു വന്‍ തിരിച്ചടിയാകുമെന്നു വ്യവസായികളും ഉദ്യോഗസ്ഥരും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button