KeralaNews

സഹകരണ സമരം : കോണ്‍ഗ്രസില്‍ ഭിന്നത

തിരുവനന്തപുരം: എൽ ഡി എഫുമായി യോജിച്ചുള്ള സമരത്തിൽ കോൺഗ്രസ്സിൽ വിയോജിപ്പ്.സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി നടക്കുന്ന സംയുക്ത സമരത്തിൽ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.എന്നാൽ നേരത്തെ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്.സിപിഐഎമ്മുമായി ചേര്‍ന്നുള്ള സമരത്തിന് പാര്‍ട്ടി ആലോചിച്ചിട്ട് പോലുമില്ലെന്ന് സുധീരൻ പറയുകയുണ്ടായി.

കൂടാതെ അധീനതയില്‍ ഇല്ലാത്ത ജില്ലാ ബാങ്കുകളെ തിരിച്ചുപിടിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നതായി സുധീരന്‍ ആരോപിച്ചു. ഇത്തരം നീക്കത്തില്‍ നിന്ന് സിപിഐഎം പിന്‍മാറണമെന്നും സുധീരന്‍ ആവശ്യപ്പെടുകയുണ്ടായി.ഇടതുപക്ഷം നടത്തുന്ന സമരത്തോട് യോജിക്കേണ്ടതില്ലെന്നും സംയുക്തസമരം വേണ്ടെന്നും കോൺഗ്രസിൽ ഒരു വിഭാഗം ഉന്നയിച്ചിരുന്നു.കോണ്‍ഗ്രസിന്റേതായ രീതിയില്‍ സമരം നടത്തണമെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരാണ് എൽ ഡി എഫുമായി ചേർന്ന് സംയുക്ത സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്.അതേ സമയം ഈ നിലപാടാണ് സുധീരൻ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button