കൊല്ലം: പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കള്ളപ്പണം ജീവനക്കാരുടെ തലയില്‍വെച്ച് കെട്ടുന്നു. കള്ളപ്പണം വെളുപ്പിക്കാനായി മെഡിക്കല്‍ കോളേജ് അധികൃതര്‍ ജീവനക്കാര്‍ക്ക് മുന്‍കൂറായി ശമ്പള വിതരണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. പിന്‍വലിച്ച 500,1000 നോട്ടുകളാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്.
അടുത്ത മാസം കിട്ടേണ്ട ശമ്പളം വാങ്ങാന്‍ എത്താന്‍ അറിയിപ്പ് നല്‍കുകയായിരുന്നു. അടുത്ത മാസത്തേക്കുള്ള ശമ്പളം മുന്‍കൂറായി നല്‍കി കഴിഞ്ഞു. കൊല്ലം മീയണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിലാണ് സംഭവം. ആയിരത്തോളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസവും ശമ്പളം വാങ്ങുമ്പോള്‍ ഒപ്പിടാറുള്ള രജിസ്റ്ററില്‍ ഇത്തവണ ഒപ്പു വാങ്ങിച്ചുമില്ല. വെള്ള കടലാസിലാണ് ഒപ്പിട്ടതെന്ന് ജീവനക്കാര്‍ പറയുന്നു.
ഈ നടപടിയില്‍ ദുരൂഹത ഉണ്ടെന്ന് ചിലര്‍ പറയുന്നു. ഇങ്ങനെ ശമ്പളം നല്‍കിയാല്‍ വലിയൊരു തുക നിയമവിധേയമായി വെളുപ്പിച്ചെടുക്കാന്‍ സാധിക്കും. ജീവനക്കാര്‍ ചെറിയ തുകകളായി നോട്ടുകള്‍ മാറുമ്പോള്‍ ആരും പരിശോധിക്കുകയുമില്ല. 7000,10,000, 15000 എന്നിങ്ങനെയാണ് ജീവനക്കാരുടെ ശമ്പളം. ഈ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ, പോസ്റ്റ് ഓഫീസില്‍ നിന്നോ, ബാങ്കില്‍ നിന്നോ മാറിയെടുക്കാനാണ് നിര്‍ദേശം.
ഇത്തരം കള്ളകളികള്‍ പല മേഖലയിലും നടക്കുന്നുണ്ടെന്നാണ് വിവരം. കെട്ടിട നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊളിലാളികള്‍ക്കും, തോട്ടം മേഖല, അസംഘടിത മേഖല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും ഇത്തരത്തിലാണ് ശമ്പളം ലഭിക്കുന്നത്. എന്നാല്‍, ശമ്പളം കിട്ടിയ 500,1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനാവാതെ നട്ടം തിരിയുകയാണ് തൊഴിലാളികള്‍.
Post Your Comments