India

നോട്ട് അസാധുവാക്കല്‍ നടപടിയെപ്പറ്റി മനസ്സുതുറന്ന്‍ അരുണ്‍ ജയ്‌റ്റ്ലി

ന്യൂഡല്‍ഹി: എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും , ആദ്യദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തേ കണക്കുകൂട്ടിയിരുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. നല്ല ഒരു കാര്യത്തിന് വേണ്ടി ആയതു കൊണ്ട് ഇപ്പോളത്തെ പ്രയാസം
ഗുരുതരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോട്ടുകള്‍ അസാധുവാക്കുന്ന വിവരം രഹസ്യമായിസൂക്ഷിക്കാനാണ് 500 ന്റെയും 1000 ത്തിന്റെയും പുതിയ നോട്ടുകൾ ലഭ്യമാക്കാൻ വേണ്ടി എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കുന്ന ജോലി നവംബര്‍ എട്ടാം തീയതിക്കുശേഷം തുടങ്ങിയത്.

രണ്ടുലക്ഷം എ.ടി.എമ്മുകളിലും ‘ടെക്‌നിക്കല്‍ ടീം’ നേരിട്ടുചെന്നാണ് പുനഃക്രമീകരണം നടത്തുന്നത്. അതിന് സമയമെടുക്കും. പുതിയ 500 രൂപയുടെ കുറച്ചുനോട്ടുകള്‍ മാത്രമേ ഇറങ്ങിയിട്ടുള്ളൂ അച്ചടി പൂര്‍ത്തിയാകുന്നമുറയ്ക്ക് ബാക്കി പുറത്തിറക്കും.

കള്ളപ്പണം പുറത്തുകൊണ്ടുവരുന്നത് ഇഷ്ടപ്പെടാത്തവരാണ് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പറഞ്ഞു പരത്തുന്നത്.

ജന്‍ധന്‍ അക്കൗണ്ടുകള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടിയെടുക്കും. ശനിയാഴ്ച ഉച്ചക്ക് 12 മണിവരെ രാജ്യത്തെ എല്ലാ ബാങ്കുകളിലുമായി 2ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ മാത്രം 47,868 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 14 ലക്ഷം കോടിയുടെ പഴയ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലി നല്‍കുന്നത് തൊഴിലാളികളുടെ അക്കൗണ്ടിലാണ്. എന്നാൽ വേതനവും മറ്റും പണമായി നല്‍കുന്നതിനാല്‍ ഇളവ് ആവശ്യപ്പെട്ട് ചായത്തോട്ട മേഖലയില്‍നിന്നുള്‍പ്പെടെ ഒട്ടേറെ നിവേദനങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. അവയൊന്നും അംഗീകരിക്കാന്‍ നിര്‍വാഹമില്ല. ഒഴിവ് ആവശ്യപ്പെടുന്നത് നിലവിലുള്ള നിയന്ത്രണത്തെ മറികടക്കാനാണ്. അത് അനുവദിക്കില്ല.

സ്വകാര്യ ആസ്പത്രികളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ല. ഒരു സ്വകാര്യ സ്ഥാപനവും പണംമാറ്റുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കരുതെന്നും ധനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button