തിരുവനന്തപുരം: മുന്‍ മന്ത്രിയും ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വിപി രാമകൃഷ്ണ പിള്ള (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
എട്ടും പത്തും നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹം തൊഴില്‍,ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ ഒരുമാസമായി വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു രാമകൃഷ്ണപിള്ള.
Post Your Comments