NewsInternational

സിറിയന്‍ പ്രതിസന്ധി: വീണ്ടും കുരുന്നുകളുടെ ജീവന്‍ അപഹരിച്ച് ബോംബാക്രമണം

സിറിയയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ബോംബാക്രമണത്തില്‍ ആറ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു. പ്രസിഡന്റ് ആസാദിനെ അനുകൂലിക്കുന്ന സൈന്യമാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന. വിമതരുടെ നിയന്ത്രണത്തിലുള്ള ഹരാസ്ത പട്ടണത്തില്‍ നടത്തിയ ആക്രമണത്തില്‍ നഴ്സറി സ്കൂളിലെ ആറുകുട്ടികള്‍ കൊല്ലപ്പെട്ടു. 25-ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു. ഇടവേള സമയത്ത് ക്ലാസ്സിന് പുറത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് സൈന്യം ആക്രമണം നടത്തിയത്. വൈറ്റ് ഹെല്‍മറ്റ്സ് എന്ന രക്ഷാപ്രവര്‍ത്തന സേനയാണ് സംഭവസ്ഥലത്തെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

സിറിയന്‍ വിമതസേനയില്‍ അംഗമായിരിക്കെ കൊല്ലപ്പെട്ട അബ്ദുള്‍ഫത്താ ക്വഡാഡോയുടെ മകന്‍ ജിഹാദ് ക്വഡാഡോയും ആക്രമമണത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ നഗരമായ ആലെപ്പോയിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇവിടെ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ സര്‍ക്കാരും റഷ്യന്‍ സൈന്യവും ഉപേക്ഷിച്ചതോടെയാണ് പോരാട്ടം ശക്തമായത്. ആലെപ്പോയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button