ഹൈദരാബാദ്: കമീഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നവംബര്‍ 15ന് രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് പെട്രോളിയം ഡീലര്‍മാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡീലര്‍മാര്‍ രണ്ട് ദിവസം ഇന്ധനം വാങ്ങാതെ സമരം നടത്തിയിരുന്നു.
പ്രക്ഷോഭത്തിന്‍െറ തുടർച്ചയായി ശനിയാഴ്ച മുതല്‍ പരിമിതമായ മണിക്കൂറുകള്‍ മാത്രമേ ഇന്ധന വില്‍പന നടത്തുകയുള്ളൂവെന്നും ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിനങ്ങളിലും പെട്രോള്‍ പമ്പുകൾ തുറക്കില്ളെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് (സി.ഐ.പി.ഡി) അറിയിച്ചു.
Post Your Comments