NewsLife Style

നമ്മുടെ പേര് പറയും നമ്മളെ കുറിച്ച്

നമ്മളെ കുറിച്ച് നമ്മുടെ പേര് ഒരുപാടു കാര്യങ്ങൾ പറയും. അതുകൊണ്ട് തന്നെയാണ് പലരും കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശാസ്ത്രം നോക്കി ചേരുന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരിടുന്നത്. നമ്മുടെ പേര് തുടങ്ങുന്ന അക്ഷരത്തിനു ഓരോ അര്‍ത്ഥങ്ങളുമുണ്ട്. നിങ്ങളുടെ പേര് തുടങ്ങുന്നത് ‘എ’ അക്ഷരത്തിലാണെങ്കിൽ, ആത്മവിശ്വാസമുള്ള വ്യക്തിയാണ് നിങ്ങളെന്നര്‍ത്ഥം. മറ്റുള്ളവരെ നയിക്കാന്‍ ശേഷിയുള്ള ഇത്തരക്കാര്‍ ജീവിതത്തില്‍ തല്‍പരരുമായിരിക്കും.

ബി യില്‍ തുടങ്ങുന്ന പേരുള്ളവര്‍ വികാരജീവിയായിരിക്കും. ഇവര്‍ ധൈര്യമുള്ളവരും മറ്റുള്ളവരാല്‍ ലാളിക്കപ്പെടാനും ലാളിക്കാനും താല്‍പര്യപ്പെടുന്നവരുമായിരിക്കും. എന്നാൽ സിയില്‍ തുടങ്ങുന്ന പേരുള്ളവര്‍ കഴിവുള്ളവരും മത്സരബുദ്ധിയുള്ളവരുമായിരിക്കും. പണം ചെലവാക്കാന്‍ മടിയില്ലാത്ത ഇത്തരക്കാല്‍ സംസാരത്തില്‍ അതീവ തല്‍പരുമായിരിക്കും. ഡി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ മനശക്തിയുള്ളവരും ബിസിനസ് മേഖലയില്‍ വിജയിക്കുന്നവരുമായിരിക്കും. വൃത്തിയും വിശ്വാസ്യതയുമുള്ള ഇക്കൂട്ടര്‍ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളവരായിരിക്കും.

ഇ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ മിടുക്കരായിരിക്കും. കാന്തികപ്രഭാവമുള്ള ഒരു വ്യക്തിത്വമുളള ഇക്കൂട്ടര്‍ കൂട്ടുകാരെയുണ്ടാക്കുവാന്‍ മിടുക്കുള്ളവരായിരിക്കും, പക്ഷെ പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ അത്ര വിശ്വസിക്കാന്‍ പറ്റുന്നവരായിരിയ്ക്കില്ല. എഫ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ ആത്മാര്‍ത്ഥതയുള്ളവരും ശുഭാപ്തിവിശ്വാസികളുമായിരിയ്ക്കും. മറ്റുള്ളവരെ സംരക്ഷിക്കാന്‍ മിടുക്കരായ ഇക്കൂട്ടര്‍ തമാശ പറയാനും ആസ്വദിക്കാനും മനസുള്ളവരുമായിരിക്കും. യാത്രയും വായനയും ചരിത്രവുമെല്ലാം ഇഷ്ടപ്പെടുന്നവരായിരിക്കും ജിയില്‍ തുടങ്ങുന്ന പേരുള്ളവര്‍. ഇവര്‍ തത്വചിന്തയില്‍ തല്‍പരരുമായിരിയ്ക്കും. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്ന ഇക്കൂട്ടര്‍ മറ്റുള്ളവര്‍ തങ്ങളെ ഉപദേശിക്കുന്നത് ഇഷ്ടപ്പെടാത്തവരുമായിരിക്കും.

എച്ച് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ പണമുണ്ടാക്കാന്‍ മിടുക്കരായിരിക്കും. ഇവര്‍ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ മിടുക്കരുമായിരിക്കും. ഐ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ ധീരരായിരിക്കും. സ്റ്റൈലിഷ് വിഭാഗത്തില്‍ പെടുന്ന ഇവര്‍ ഫാഷന്‍ പോലുള്ള കര്‍മരംഗങ്ങളില്‍ ശോഭിക്കുകയും ചെയ്യും. അങ്ങേയറ്റം ആഗ്രഹങ്ങളുള്ളവരായിരിയ്ക്കും ജെ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. ഇവര്‍ ബൗദ്ധികതലത്തില്‍ തങ്ങളോടൊപ്പമോ തങ്ങളേക്കാള്‍ മികച്ചതോ ആയ ആളുകളെ പങ്കാളികളായി തേടുന്നവരുമായിരിക്കും. കെ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുളളവര്‍ പൊതുവെ നാണക്കാരായിരിക്കും. ജീവിതത്തില്‍ അര്‍ത്ഥമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഇക്കൂട്ടര്‍ തങ്ങളെ സ്‌നേഹിക്കുന്നവരുടെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളുമായിരിക്കും.

കരിയറില്‍ ഉയര്‍ച്ച കണ്ടെത്തുന്നവരും ധാരാളം പണമുണ്ടാക്കുന്നവരുമായിരിക്കും എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍. എന്നാല്‍ ആരേയും ആഴത്തില്‍ പ്രണയിക്കാന്‍ ഇവര്‍ക്കു കഴിയില്ല. മാത്രമല്ല, ഒന്നിലേറെ പ്രണയബന്ധങ്ങളില്‍ ഇക്കൂട്ടര്‍ പെടുകയും ചെയ്യും. ധൈര്യം, ബുദ്ധി, കഠിനാധ്വാനം എന്നിവയാണ് എം എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവരുടെ ഗുണങ്ങള്‍. വളരെയേറെ ആത്മാര്‍ത്ഥതയുളള ഇക്കൂട്ടർ മറ്റുള്ളവരെ ഉപദേശിക്കുന്നവരും പ്രണയിക്കുന്നവര്‍ക്കു വേണ്ടി എന്തു വേണമെങ്കിലും ഉപേക്ഷിക്കുന്നവരുമായിരിക്കും. എന്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ എഴുത്ത്, കല തുടങ്ങിയവയില്‍ തല്‍പരരായിരിക്കും. എല്ലാത്തിലും പൂര്‍ണത തേടുന്ന ഇക്കൂട്ടര്‍ ഗൗരവക്കാരായിരിക്കും. ഒ എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ വിദ്യാഭ്യാസ കാര്യത്തില്‍ മുന്‍പന്തിയിലായിരിക്കും. എഴുത്ത്, അധ്യാപനം എന്നീ കാര്യങ്ങളില്‍ ശോഭിക്കുന്ന ഇക്കൂട്ടര്‍ ശരിക്കു വേണ്ടി നില കൊള്ളുന്നവരുമായിരിക്കും.

സംസാരപ്രിയരായിരിക്കും പി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. ഇവര്‍ കഴിവുള്ളവരും സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്നവരുമായിരിക്കും. ക്യൂ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ നല്ല എഴുത്തുകാരും കഥ പറയാന്‍ കഴിവുള്ളവരുമായിരിക്കും. പാട്ട്, എഴുത്ത്, അഭിനയം തുടങ്ങിയ മേഖലകളില്‍ ഇവര്‍ ശോഭിക്കും. സ്വന്തമായി ശക്തമായി അഭിപ്രായങ്ങളുള്ളവരായിരിക്കും ഇവര്‍. ആര്‍ എന്ന അക്ഷരത്തിൽ പേരുള്ളവർ വാല്‍സ്യമുള്ളവരായിരിക്കും. ഇവര്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവരും സമാധാന പ്രിയരുമായിരിക്കും. എസ് എന്ന പേരുള്ളവര്‍ ആകര്‍ഷണമുള്ളവരായിരിക്കും. പുതിയ ആശയങ്ങൾ കണ്ടെുത്തുന്ന ഇവര്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്യും. സ്വപ്നജീവികളും ആത്മാര്‍ത്ഥതയുള്ളവരുമായ ഇവര്‍ രാഷ്ട്രീയം, അഭിനയം, മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ വിജയിക്കും.

എപ്പോഴും തിരക്കുള്ളവരായിരിക്കും ടി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍. തിരക്കു കൊണ്ടു തന്നെ ബന്ധങ്ങള്‍ നില നിര്‍ത്തുന്ന കാര്യത്തില്‍ ഇവര്‍ പരാജയപ്പെടുകയും ചെയ്യും. മാനസികമായി ശക്തരായ ഇവര്‍ കരിയറിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുകയും ചെയ്യും. യു എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ കലാകാരന്മാരും എഴുത്തുകാരുമായിരിക്കും. ഇവര്‍ ഒന്നിലേറെ പ്രണയബന്ധങ്ങളില്‍ ഏർപ്പെടുന്നവരായിരിക്കും. വി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ദയയുള്ളവരും അതേ സമയം പ്രാക്ടിക്കലുമായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ വളരെ സ്വാര്‍ത്ഥരായ ഇവര്‍ ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യും. ഡബ്ല്യൂ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ഫാഷന്‍ പ്രേമികളും സ്‌നേഹമുള്ളവരുമായിരിക്കും. മനസിലുള്ളത് തുറന്നു പറയുന്ന പ്രകൃതക്കാരായിരിക്കും ഇവര്‍. എക്‌സ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ജീവിതത്തില്‍ സന്തോഷവും ആര്‍ഭാടവും ആഗ്രഹിക്കുന്നവരാണ്. ഒരു കാര്യത്തിലും പ്രതിജ്ഞാബദ്ധരായിരിക്കുവാന്‍ ഇവര്‍ തയ്യാറാകില്ല. റിസ്‌കെടുക്കാന്‍ തയ്യാറാകുന്നവരാണ് വൈ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍. ഇവര്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും നല്ല ബിസിനസുകാരുമായിരിക്കും. പുരോഗമനവാദികളായ ഇക്കൂട്ടര്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമായിരിക്കും. സെഡ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ നല്ല കൗണ്‍സിലര്‍മാരായിരിക്കും. ഇവര്‍ മറ്റുള്ളവരെ മനസിലാക്കുന്ന കാര്യത്തില്‍ സമര്‍ത്ഥരായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button