തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് വീണ്ടും നോക്കുകുത്തിയാകുന്നു.എം.എല്‍.എ ഹോസ്റ്റലിലെ മുറി വി.എസ് ഒഴിയണമെന്ന് സ്പീക്കര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുക്കുകയാണ് .വി.എസ്സിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച സാഹചര്യത്തിലാണ് എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
ഐ.എം.ജിയില്‍ ഭരണ പരിഷ്കാര കമ്മീഷന് ഓഫീസ് അനുവദിച്ചിരുന്നുവെങ്കിലും വി.എസ് ഏറ്റെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ ഓഫീസ് വേണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനിയിട്ടില്ല. കമ്മീഷന് അധ്യക്ഷനായ വി.എസിന് എട്ട് സ്റ്റാഫ് അംഗങ്ങളും കമ്മീഷന് 12 സ്റ്റാഫും ഉണ്ടെങ്കിലും ഇവരില്‍ പലരും തങ്ങുന്നത് എം.എല്‍.എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലുള്ള 1ഡി എന്ന മുറിയിലാണ്.മുറി ഇന്നുതന്നെ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മന്ത്രിസാഥാനം രാജിവച്ച ഇ.പി ജയരാജന് മുറി അനുവദിക്കേണ്ടതിനാലാണ് വി.എസ്സിനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന
താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.ഇതോടെ നിലവില്‍ ഒരു ഓഫീസുമില്ലാത്ത സ്ഥിതിയിലാണ് ഭരണ പരിഷ്കരണ കമ്മീഷന്.ഈ സാഹചര്യത്തിൽ ഭരണ പരിഷ്കരണ കമ്മീഷൻ വീണ്ടും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
Post Your Comments