News

വിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് എ വിജയരാഘവൻ

വിഎസിനെ പുറത്താക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത് ഗുരുതരമായ കുറ്റമെന്ന് വിജയരാഘവൻ പറഞ്ഞു. ഈ തെറ്റ് ചെയ്തവർക്ക് പാർട്ടിയിൽ തുടരാൻ അവകാശമില്ലെന്നും വിജയരാഘവൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ അച്ചടക്കം ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഐ(എം) കേന്ദ്രകമ്മറ്റി അംഗീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഎസ് പാര്‍ട്ടി അച്ചടക്കം പാലിച്ച് മുന്നോട്ടുപോകണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ത്ഥിച്ചു.
മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും ചട്ടങ്ങളും പാലിക്കാന്‍ വിഎസ് ബാധ്യസ്ഥനാണ്. പാര്‍ട്ടി സ്ഥാപകനേതാവും വഴികാട്ടിയുമാണെന്ന പരിഗണന വിഎസ്സിന് നല്‍കുന്നു. പുതിയ തലമുറക്ക് വഴികാട്ടിയായി വിഎസ് ഒപ്പമുണ്ടാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button