കോയമ്പത്തൂർ : കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് ആശുപത്രി മാലിന്യങ്ങള്‍ തള്ളാൻ എത്തിയ 23 ട്രക്കുകള്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നു പിടികൂടി. കോയമ്പത്തൂരിലേ കൃഷി സ്ഥലം പാട്ടത്തിന് എടുത്ത മലയാളിയാണ് സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്.
രണ്ടാഴ്ച മുന്‍പാണ് ആശുപത്രി മാലിന്യങ്ങള്‍ നിറച്ച ലോറികള്‍ ഇവിടെ എത്താന്‍ തുടങ്ങിയത്. പ്രദേശവാസികളുടെ പരാതിയില്‍ സ്ഥലം ഉടമ ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ മുഹമ്മദ് ഏലിയാസ് ആണ് കോയമ്പത്തൂർ സ്വദേശി ചെല്ലപ്പന്റെ കയ്യില്‍ നിന്നും 8000 രൂപയ്ക്ക് 75 സെന്റ് സ്ഥലം പാട്ടത്തിന് എടുത്തത്.
സ്ഥലം എറ്റെടുക്കുമ്പോൾ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിരുന്നതായി ചെല്ലപ്പന്റെ മകന് പറയുന്നു. ഏത് തരത്തിലുളള മാലിന്യമാണ് നിക്ഷേപിക്കുന്നത് എന്ന് പിതാവ് അറിഞ്ഞിരുന്നില്ലെന്നും സംഭവം അറിഞ്ഞപ്പോള്‍ സ്ഥലം തിരികെ നല്‍കാനും മാലിന്യം വൃത്തിയാക്കാന്‍ അറിയിച്ചിരുന്നു എന്നും മകന് പറഞ്ഞു.
എന്നാല്‍ രണ്ട് ആഴ്ച മുന്‍പാണ് ആശുപത്രി മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങിയത് എന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്ത് നിക്ഷേപിച്ചത് ആശുപത്രി മാലിന്യങ്ങള്‍ തന്നെയാണോ എന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിലധികമായി കോയമ്പത്തൂർകാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments