India

ഇന്ത്യക്കെതിരെ ഐഎസ്‌ഐ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യക്കെതിരെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പത്രമായ സെയ്‌ലോണ്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലഷ്‌കര്‍ ഇ ത്വയ്ബയുടെ ചാരിറ്റബിള്‍ വിഭാഗമായ ഇദാര ഖിദ്മത് ഇ ഖലാക്കാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും റിക്രൂട്ടിംഗ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീലങ്കയിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ത്യയെയാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലേക്ക് എളുപ്പത്തില്‍ കടന്നുവരാനുള്ള മാര്‍ഗമായും ഐഎസ്‌ഐ ഇതിനെ കണക്കാക്കുന്നു. ശ്രീലങ്കയിലെ നിരന്തര സന്ദര്‍ശകനായ മൗലാന ഇമര്‍ മദനിയെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതിനെ സംബന്ധിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹാഫിസ് സയിദിന്റെ അടുത്ത അനുയായി ആയാണ് മൗലാന ഇമര്‍ മദനിയെന്ന് സൂചന ലഭിച്ചിരുന്നു.

സുനാമിക്കുശേഷം 2004ലാണ് ഇദാര ഖിദ്മത് ഇ ഖലാക്ക് ശ്രീലങ്കയില്‍ സ്വതന്ത്ര പ്രവര്‍ത്തനത്തിലേക്കു വരുന്നത്. ശ്രീലങ്ക കൂടാതെ മാല്‍ദ്വീപിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎസ്‌ഐയുടെ സഹായത്തോടെ റിക്രൂട്ട് ചെയ്ത യുവാക്കളെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും ഖൈബര്‍ പക്തൂണ്‍ക്വയിലെ ഗോത്രമേഖലകളിലും എത്തപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button