കൊച്ചി: ഇത്തവണ വിജിലന്‍സിന്റെ ചോദ്യങ്ങളില്‍ മുന്‍മന്ത്രി കെ ബാബു ശരിക്കും ഉത്തരം മുട്ടും. ബാബുവിനോട് ചോദിക്കാനുള്ള 100 ചോദ്യങ്ങള്‍ തയ്യാറായി കഴിഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ഇന്ന് ബാബുവിനെ ചോദ്യം ചെയ്യും. വിജിലന്‍സിന്റെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ഇന്നത്തെ ചോദ്യം ചെയ്യലില്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കെ ബാബുവിന്റെ മക്കളുടെ വിവാഹച്ചെലവ് സംബന്ധിച്ചും ചോദ്യം ചെയ്യും. ബാര്‍ കോഴക്കേസിലും വിജിലന്‍സ് കഴിഞ്ഞദിവസം ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ബാബുറാം, മോഹന്‍ എന്നിവരുടെ പേരില്‍ ബാബു ബിനാമി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ബിനാമികളെന്ന് സംശയിക്കുന്നവരേയും നിരവധി തവണ വിജിലന്‍സ് ചെദ്യം ചെയ്തിരുന്നു. ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകളൊക്കെ വിശദമായി പരിശോധിച്ചതിനുശേഷമാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
Post Your Comments