അടൂർ:വളർത്തി വലുതാക്കിയ അമ്മയെ യാതൊരു മനഃസാക്ഷിയുമില്ലാതെ വഴിയരികിൽ ഉപേക്ഷിച്ച മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂര്‍ സ്വദേശിയായ 87കാരിയായ ഫാരിസാബീവിയെയാണ് മക്കള്‍ കെ.പി.റോഡില്‍ ഇളമണ്ണൂര്‍ ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ഫാരിസാബീവിയെ അടൂരിലുള്ള വൃദ്ധസദനത്തിലാക്കുകയായിരുന്നു.
ഇതേ തുടർന്ന് മക്കളായ ഇളമണ്ണൂര്‍ നിഷാദ് മന്‍സിലില്‍ ഹാലിദ് കുട്ടി(70), സലീനാ മന്‍സിലില്‍ സുലേഖാബീവി(42), അല്‍ഹിലാലില്‍ സവാദ്കുട്ടി(62), കുറുമ്പകര ആമിനാ മന്‍സിലില്‍ ഷെരീഫ്(50) അടൂർ പോലീസ് അറസ്റ്റുചെയ്തു.അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴും അമ്മയെ നോക്കുന്നതിനെച്ചൊല്ലി മക്കള്‍തമ്മില്‍ വലിയ തര്‍ക്കമുണ്ടായാതായി പോലീസ് പറയുന്നു.
ഭർത്താവ് മരിച്ചശേഷം ഫാരിസാബീവി പലചരക്കുവ്യാപാരം നടത്തിയാണ് മക്കളെ വളർത്തിയത്.എന്നാൽ കട കുറച്ചുനാള്‍മുമ്പു വിറ്റപ്പോള്‍ ആ പണവും മക്കളിലൊരാള്‍ കൈക്കലാക്കുകയായിരുന്നു.പണമെടുത്ത മകന് രണ്ടുമാസം അമ്മയെ നോക്കിയശേഷം ഇറക്കിവിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.അവിടെനിന്നു മറ്റൊരു മകന്റെ വീട്ടിലെ രണ്ടുമാസത്തെ താമസത്തിനുശേഷം ഈ മാസം 14നാണ് മകന് അമ്മയെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments