ന്യൂഡൽഹി: തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാനൊരുങ്ങി കോടതി.സിനിമാ തീയ്യേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നതിനു മുൻപ് ദേശീയഗാനം അവതരിപ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയിന്‍മേലാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുന്നത്.ചീഫ് ജസ്റ്റിസുമാരായ ജി രോഹിണിയും സംഗീത ദിങ്കാര സെഹ്ഗാളും അടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് കൊണ്ടുള്ള നോട്ടീസ് അയച്ചത്.
സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമായും അവതരിപ്പിക്കണമെന്ന് സൂചിപ്പിച്ച് നിയമവിദ്യാര്‍ത്ഥിയായ ഹര്‍ഷ് നഗര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.ആദ്യകാലങ്ങളില്‍ തിയ്യേറ്ററുകളില്‍ ദേശീയ ഗാനം അവതരിപ്പിക്കുന്നത് പതിവായിരുന്നു. എന്നാൽ പിന്നീട് ഈ കീഴ്വഴക്കം അവസാനിപ്പിക്കുകയായിരുന്നു. ദേശീയഗാനത്തിനിടയില്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതേയും ശബ്ദമുയര്‍ത്തിയും പലരും രാജ്യത്തിന്റെ വിവധഭാഗങ്ങളിലായി പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടൊപ്പം തന്നെ പ്രതിഷേധക്കാര്‍ക്കെതിരെ വ്യാപക ആക്രമണങ്ങളും നടന്നിരുന്നു. ഇതേ തുടർന്ന് ദേശീയ ഗാനം തീയ്യേറ്ററുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.ദേശീയഗാനം അവതരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി നിര്‍ബന്ധമാക്കുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും സമാനമായ രീതിയില്‍ നിയമം നടപ്പിലാക്കാനാണ് സാധ്യത.
Post Your Comments