ചെന്നൈ: ജയലളിതയോട് തനിക്ക് ആദ്യമേ തന്നെ
തനിക്ക് പ്രണയം ഉണ്ടായിരുന്നതായും ഇപ്പോഴും അതുണ്ടെന്നും ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു.
ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയോട് എനിക്ക് പ്രേമം തോന്നി. പക്ഷേ, അത് ജയലളിതയ്ക്ക് അറിയാമായിരുന്നില്ല. അതിനാല്‍ തന്നെ അത് തിരിച്ചറിയപ്പെടാതെ പോയ പ്രണയമായിരുന്നു. ഇപ്പോഴും അവര്‍ ആകര്‍ഷണീയതയുള്ള സ്ത്രീയാണ് (എന്നാല്‍ ഞാന്‍ ഇപ്പോള്അങ്ങനെയല്ല). ഞാന്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അതിനാല്‍ തന്നെ അസുഖം ഭേദമായി വേഗം തിരിച്ചു വരട്ടെയെന്ന് ആശംസിക്കുകയും അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാണ് മാര്‍ക്കണ്ഡേയ കഡ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
ജീവിതത്തില്‍ താന്‍ രണ്ടു തവണ മാത്രമാണ് ജയലളിതയെ നേരിട്ട് കണ്ടിട്ടുള്ളതെന്നും ഏറെ ബഹുമാനം തോന്നുന്ന വ്യക്തിത്വത്തിനുടമയാണ് ജയലളിതയെന്നുമാണ് കട്ജുവിന്റെ കുറിപ്പ്. ഇപ്പോഴും ജയലളിത സുന്ദരി തന്നെയാണ് തനിക്കവരോട് ഇപ്പോഴും ഇഷ്ടവുമാണ്.
2004 നവംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരിക്കെ മുഖ്യമന്ത്രിയായ ജയലളിതയെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ആദ്യം കണ്ടത്. സുന്ദരമായ ഇംഗ്ളീഷില്‍ ജയലളിത തന്നോടും ഭാര്യയോടും സംസാരിച്ചു. പ്രസ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെയാണ് രണ്ടാമത് കണ്ടത്. വിരമിച്ച ജഡ്ജിമാര്‍ക്കുള്ള സഹായവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ സെക്രട്ടറിയേറ്റില്‍ അവരുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിവേദനം കൈമാറി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ തന്റെ ആവശ്യം അവര്‍ നിറവേറ്റിത്തന്നു. അന്ന് ഹിന്ദി അറിയാമെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്ന് പറഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശുകാര്‍ സംസാരിക്കുന്നത് പോലെയുള്ള ഹിന്ദിയില്‍ ജയലളിത സംസാരിച്ചു.
മദ്രാസ് ചീഫ് ജസ്റ്റീസായിരിക്കെ തന്നോട് ഒരു ശുപാര്‍ശയും നടത്താത്ത ജയലളിതയോട് ഏറെ ബഹുമാനം തോന്നിയിരുന്നെന്നും കട്ജു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്്. ജയലളിത പെണ്‍സിംഹമാണെന്നും അവര്‍ക്ക് മുന്നില്‍ എതിരാളികള്‍ വെറും വാനരന്മാരാണെന്നുമാണ് കട്ജുവിന്റെ അഭിപ്രായം. രോഗാതുരമായ അവസ്ഥയില്‍ നിന്നും എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്നും കട്ജു ആശംസിച്ചു.
Post Your Comments