സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്നു പവന് 22600 രൂപയാണ് സ്വര്‍ണ വില. ഇന്നലത്തെ വിലയെ അപേക്ഷിച്ച് 120 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്.
ഒരു ഗ്രാമിന് 2825 രൂപയാണ് വില. ഓണക്കാലത്ത് സ്വര്‍ണവില 23480 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില പടിപടിയായി കുറഞ്ഞുവരികയായിരുന്നു. ഒക്‌ടോബര്‍ ഒന്നിന് 23120 രൂപയായ സ്വര്‍ണവില ഒക്‌ടോബര്‍ നാലിന് ഒറ്റയടിക്ക് 320 രൂപയാണ് കുറഞ്ഞത്. ഇന്നു 120 രൂപ കൂടി കുറഞ്ഞതോടെ രണ്ടു ദിവസത്തിനിടയില്‍ സ്വര്‍ണവില 440 രൂപയാണ് പവന് കുറഞ്ഞത്. രാജ്യന്തര വിപണിയിലെ വിലക്കുറവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില കുറയുമെന്നാണ് വിവരം. രൂപയുടെ മൂല്യം വര്‍ദ്ധിക്കുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാകുമെനനാണ് വിപണിയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.
Post Your Comments