ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിച്ചാൽ ദഹനപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഇത് ഗുണകരമാണ്. നാരങ്ങ വൈറ്റമിൻ സി, ബി, നാരുകൾ, ആൻറിഓക്സിഡൻറ്സ് , പോട്ടാസ്യം, കാൽസ്യം, അയൺ , മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ്.
വൈറ്റമിൻ സി രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിനാവശ്യമായ അയൺ ആഗീരണം ചെയ്യാനും നാരങ്ങയ്ക്കു കഴിയും. നല്ലൊരു എനർജി ഡ്രിങ്ക് എന്നതിലുപരി കാൻസറിൽ നിന്ന് സംരക്ഷണം നൽകാനും നാരങ്ങാവെള്ളത്തിന് കഴിയും . തലച്ചോറിൻറെയും ഞരമ്പുകളുടെയും സുഗമമായ പ്രവർത്തനത്തിനും നാരങ്ങാവെള്ളം സഹായിക്കും. മാനസികപിരിമുറുക്കമുള്ള ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.
കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും വണ്ണം കുറയ്ക്കാനും നാരങ്ങാവെള്ളത്തിന് കഴിയും. കൂടാതെ ശരീരത്തിലെ സന്ധികളിലുണ്ടാകുന്ന നീർക്കെട്ടകറ്റാനും നാരങ്ങാവെള്ളത്തിന് കഴിയും.
Post Your Comments