NewsIndia

പാകിസ്ഥാൻ നടത്താൻ ശ്രമിക്കുന്നത് ‘മനശാസ്ത്രപരമായ നീക്കം’

ജമ്മു: പാകിസ്ഥാൻ ഇപ്പോൾ ശ്രമിക്കുന്നത് മനശാസ്ത്രപരമായ നീക്കം നടത്താനാണെന്ന് ബിഎസ്എഫ്. ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം ജമ്മുവിന്റെയും പഞ്ചാബിന്റെയും അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഭയപ്പെടുത്തുന്നതിനാണ് പാകിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള ഉദാഹരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകൾ പറന്നെത്തിയതും വിദ്വേഷ സന്ദേശവുമായി പ്രാവിനെ പറത്തിവിട്ടതും. ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് അറിയാനാണ് ഇങ്ങനെയൊരു നീക്കത്തിലൂടെ പാകിസ്ഥാൻ ശ്രമിക്കുന്നത്.

ഉറുദുവിൽ ‘അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ ബലൂണുകളായിരുന്നു അതിർത്തി കടന്ന് ദിനനഗറിലെ ഗീസാൽ ഗ്രാമവാസികൾക്കു ലഭിച്ചത്.അതിന്റെ അടുത്തദിവസം തന്നെ വിദ്വേഷസന്ദേശവുമായി എത്തിയ പ്രാവിനെ പിടികൂടുകയും ചെയ്തു. ‘മോദി ജീ, 1971ലെ ആളുകളല്ല ഇന്നു ഞങ്ങൾ. ഇന്ന് ഒരോ കുട്ടിയും ഇന്ത്യയോടു പൊരുതാൻ തയാറാണ്’ എന്ന സന്ദേശമായിരുന്നു പ്രാവിന്റെ കാലിൽ നിന്നും ലഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button